
നിറമരുതൂർ:2025 മാർച്ച് മാസത്തിൽ നടന്ന അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എ സി സി എ) ഫിനാൻഷ്യൽ മാനേജ്മെന്റ് പരീക്ഷയിൽ വേൾഡിൽ എട്ടാം റാങ്കും ഇന്ത്യയിൽ മൂന്നാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ നിറമരുതൂർ പത്തമ്പാട് സ്വദേശി വലിയ പീടിയക്കല്‍ ഹിഷാം റഹ്മാനെ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരിയുടെ നേതൃത്വത്തിൽ മധുരം നൽകി ആദരിച്ചു,
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ചാരാത്ത് ശരീഫ് ഹാജി മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എം നൗഫൽ, പ്രവാസി ലീഗ് താനൂർ മണ്ഡലം ട്രഷറർ പി കോയക്കുട്ടി,
വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ അലി പുള്ളിപ്പാട്ട് ശരീഫ് കുന്നത്ത് പറമ്പിൽ ഷുക്കൂർ പുല്ലത്ത് എന്നിവരും പങ്കെടുത്തു.
Leave a Reply