
കൊരട്ടി. വിദ്യഭ്യാസത്തിൻ്റെ ആത്യന്തിക ലഷ്യം അറിവ് മാത്രം അല്ല വിവരവും ഒപ്പം വിജ്ഞാനവും നൽകൽ ആണ് എന്ന് മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സമത സാംസ്കാരിക വേദി കൊരട്ടിയും, പാറക്കൂട്ടം ജനകീയ വായനശാലയും സംയുക്തമായി കൊരട്ടി എം.എ.എം എച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ ത്രിദിന ക്യാമ്പ് മാരിവില്ല് – 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. സി.രവീന്ദ്രനാഥ്. സമത സാംസ്കാരിക വേദി പ്രസിഡൻ്റ് ശ്രീജ വിധു അധ്യക്ഷത വഹിച്ചു.
മാധ്യമ പരിചയവും, അവതരണവും എന്ന വിഷയത്തിൽ പ്രശസ്ത മാധ്യമപ്രവർത്തകരായ ആർ ബാലകൃഷ്ണൻ, ഒ.എസുൾഫിക്കർ, കളിയും കാര്യവും എന്ന വിഷയത്തിൽ ഷാജു കുന്നത്തേരി, നാടൻ പാട്ടും നാട്ടുവിശേഷവും എന്ന സെഷനിൽ സുധീഷ് ചന്ദ്രൻ, കൃഷ്ണൻ സൗപർണിക തുടങ്ങിയവർ ക്ലാസ് നയിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു മുഖ്യാഥിതിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വിദ്യഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ നൈനു റിച്ചു, റവ. ഫാ. ജോൺസൻ കക്കാട്ട്,ജയരാജ് ആറ്റപ്പാടം, പി.എസ് മനോജ്, രതീഷ് ആർ മെനോൻ, കലാഭവൻ ഡെൻസൻ, ഫിൻ്റ ആൻ്റോ എന്നിവർ പ്രസംഗിച്ചു. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് ആണ് ക്യാമ്പ് കോർഡിനേറ്റർ. തുടർന്നുള്ള ദിവസങ്ങളിൽ പ്രശസ്ത സംവിധായകൻ ബിൻ സാദ്, പ്രണവ് പ്രഭാകരൻ, ഡിറ്റ ഡെന്നി ഡോ.നൈസ് മേരി രാജൻ നെല്ലായി, അജിത്ത് ലാൽ , കലാഭവൻ ഡെൻസൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
Leave a Reply