മലപ്പുറം: നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ മണ്ണിടിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി പി അനില്‍ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായുള്ള കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. നിര്‍മാണത്തില്‍ അപകാതയുണ്ടായിട്ടുണ്ടോയെന്ന കാര്യം ദേശീയപാത അതോറിറ്റി പരിശോധിക്കണം. ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാരിതിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും വി പി അനില്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.