
കിക്ക് ഡ്രഗ്സ്
പുച്ചക്കാരു മണികെട്ടും
തിരൂർ : സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ
മെയ് 5 മുതൽ 26 വരെ സംസ്ഥാനത്ത് നടത്തുന്ന കിക്ക് ഡ്രഗ്സ് കാമ്പയിനിൻ്റെ
സമാപനത്തിൻ്റെ ഭാഗമായി മെയ് 26 ന്
തിരൂരിൽ
5 വയസിന് താഴെയുള്ള
2000 കുട്ടിക്കൾ പങ്കെടുക്കുന്ന കളറിംഗ് മത്സരം നടത്തും.
പുച്ചക്കാരു മണികെട്ടും എന്ന വിഷയത്തിൽ
താഴെപ്പാലം
എം ഇ.എസ് സെൻട്രൽ സ്കൂളിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മെഗാ ബാല കളറിംഗ് മത്സരത്തിൽ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് പരിധിയിലെ അംഗനവാടി
പ്രീ പ്രൈമറി കുട്ടികൾ പങ്കെടുക്കും.
പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും കായിക വകുപ്പ് മന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റ് സമ്മാനിക്കും.
വിജയികളാക്കുന്ന ഒന്നും, രണ്ടും മൂന്നും സ്ഥാനകാർക്ക്
യഥാക്രമം 2000, 1500, 1000 രൂപ വീതവും
തുടർന്നുള്ള പത്ത് പേർക്ക് 500 രൂപ വീതവും ക്യാഷ്
പ്രൈസും മൊമൻ്റോയും
സമ്മാനിക്കും.
തിരൂർ
എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ചേർന്ന
സംഘാടക സമിതി യോഗത്തിൽ
സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ മുജീബ് താനാളൂർ സ്വാഗതം പറഞ്ഞു.
വി.പി.മധുസുധനൻ
ബി.ഹരീകുമാർ
സതീഷ് കുമാർ കോട്ടക്കൽ
എം.ജയശ്രി.
അഡ്വ. പി.ഹംസക്കുട്ടി,
അഡ്വ. ഗഫൂർ പി ലില്ലിസ്, കെ.ടി.ഇബ്നുൽ വഫ ,
എ.പി. ഷഫീഖ്,നാസർ കുറ്റൂർ,
മുഹമ്മദ് ഷംസാദ്,കെ. നിസാർ,
എൻ. റംല ബീഗം,സി.കെ.ഷീജ,എം.മഞ്ജു
കെ.ഹീമ,പി.സറീന,എന്നിവർസംസാരിച്ചു


Leave a Reply