എംഇഎസ് തിരൂർ യൂണിറ്റ് ജില്ലാ ആശുപത്രി ഡയാലിസിസ് സെന്ററിന് കൊടുത്ത വാൾ ഫാനുകൾ നഗരസഭ അദ്ധ്യക്ഷ എപി നസീമ ഡയാലിസിസ് ഇൻചാർജ് സിപിഎ തൽഹത്തിനെ ഏൽപ്പിക്കുന്നു.

തിരൂർ : തിരൂർ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് എംഇഎസ് തിരൂർ യൂണിറ്റ് വാൾ ഫാനുകൾ വിതരണം ചെയ്തു

യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു.ചടങ്ങിൽ തിരൂർ നഗരസഭ അധ്യക്ഷ എപി നസീമ ഹോസ്പിറ്റലിലെ ഡയാലിസ് യൂണിറ്റ് ഇൻചാർജ് സിപിഎ തൽഹത്തിന് ഫാനുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു .
ചടങ്ങിൽ സെക്രട്ടറി കെ കെ റസാക്ക് ഹാജി, നജ്മുദ്ദീൻ കല്ലിങ്ങൽ , സലീം കൈനിക്കര, ഐഎച്ച്ടി മുതാസ് ഷമീർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published.