കോട്ടക്കൽ :എസ് വൈ എസ് മലപ്പുറം വെസ്റ്റ്‌ ജില്ല സാംസ്‌കാരികം ഡയറക്ടറേറ്റ് സംഘടിപ്പിച്ച മീഡിയ ശില്പശാല സമാപിച്ചു.എടരിക്കോട് തജുൽ ഉലമ ടവറിൽ നടന്ന പരിപാടി എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബി ബഷീർ തൃശൂർ, മാധ്യമ പ്രവർത്തകൻ ജലീൽ കല്ലേങ്ങൽപടി വിവിധ സെഷനുള്ളൾക്ക് നേതൃത്വം നൽകി . പത്ര, ദൃശ്യ, ശ്രവ്യ മാധ്യമ രംഗത്തെ ജാഗ്രത, നിലപാട്, സമീപനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി നടന്ന സംസാരങ്ങൾ ശ്രദ്ധേയമായി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെവി ഫഖ്റുദ്ധീൻ സഖാഫി, മുഹമ്മദ്‌ ബഷീർ അഹ്സനി കൂമണ്ണ,എം ജുബൈർ,അബ്ദുറഷീദ് വേങ്ങര,സമദ് കൊടുമുടി, ഹമീദ് ഇന്ത്യനൂർ, ശരീഫ് സഖാഫി സംസാരിച്ചു.

Leave a Reply

Your email address will not be published.