
ചേലക്കര :ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് ഏകദിന സെമിനാർ തോന്നൂർക്കര എം എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ ഷാനവാസ് ക്യാമ്പ് കോഡിനേറ്റർ പി സുലൈമാൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ , ടി എം കൃഷ്ണൻ, ജോണി മണിച്ചിറ, കെ വി ദാസൻ, പി കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.ശ്രീ യു വി ബാബുരാജ് ഏകദിന സെമിനാറിന്റെ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Leave a Reply