കാലടി:മഹാത്മാഗാന്ധി എഐസിസിയുടെ അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെപിസിസി കേരളത്തിലെ മുഴുവൻ വാർഡ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഗാന്ധി സ്മൃതി കുടുംബ സംഗമത്തിന്റെ ഭാഗമായി കാലടി മണ്ഡലത്തിലെ 14-ാം വാർഡ് മറ്റൂർ കോളനിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
സംഗമം എഐസിസി സെക്രട്ടറി റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എ. സഹദേവൻ അധ്യക്ഷത വഹിച്ചു.

വാർഡിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ എം.എൽ.എ. ആദരിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ.ബി. സാബു മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഡി.സി.സി.മെമ്പർ ജോയ് പോൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്കെ.സി. ബേബി,
പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി,സിജു കല്ലുങ്ങൽ,
ബിനോയ് കൂരൻ,എ.എ. യാക്കോബ്,
എം.കെ.പ്രകാശ്,എം.വി. സുദർശനൻ,
വി.ബി. സിദിൽകുമാർ,പാപ്പച്ചൻ പറക്കാടൻ,ബൂത്ത് പ്രസിഡൻ്റ്എം.എം.രമേശ്,
എം.എച്ച്. മോഹൻദാസ്,
എം.കെ.മണി,അജിത മോഹൻദാസ്,
അനിത അനിൽ,
തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published.