കെ എൻ എം മർക്കസുദ്ദഅവ വൈരങ്കോട് മേഖലസമിതിയുടെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർടി.വി. റംഷീദ ടീച്ചർ വിതരണം ചെയ്യുന്നു.

തിരുന്നാവായ:വൈരങ്കോട് മേഖല
കെ എൻ എം മർക്കസുദ്ദഅവ സംഘടിപ്പിച്ച ഇസ്ലാഹി സംഗമം കമ്മറമ്പിൽ നടന്നു. സംഗമത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽ ക്കരണം , സൗഹൃദ മിറ്റ് , അവാർഡ് ദാനം എന്നിവ നടന്നു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്തു.തയ്യിൽ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. ഷംസുദ്ധീൻ അല്ലൂർ ,
മൂസ ആയപ്പള്ളി. എം. അബ്ദു റഹിമാർ, പി. അലി ഹാജി, പാരിക്കാട്ട് ബീരാൻ, പി.യാസിർ, ഹസ്സൻ ആയപ്പള്ളി, ലത്തീഫ് കമ്മറമ്പ്, സക്കരിയ്യ പാറപ്പുറത്ത്, പി. സഫ്റീന,
കെ. സൈനബ, ആരിഫ മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.