
ബാംഗ്ലൂർ: മലയാളി മധ്യവയസ്കൻ ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തീരുർ സ്വദേശി പാറമ്മൽ ഹുസ്സൈൻ (50) ആണ് മരിച്ചത്. പന്ത്രണ്ട് വർഷത്തോളമായി ഗോരിപ്പാളയം ഷാഫിഈ മസ്ജിദിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. ഇന്നലെ അർദ്ധ രാതിയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മസ്ജിദ് കമ്മറ്റി ഭാരവാഹികൾ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിലാണ് മരണം. തുടർന്ന് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ട്പോയി. ഭാര്യ ആമിന. മക്കൾ ആരിഫ് , ഖമരുന്നീസ. മരുമകൻ അൻവർ. ഖബറടക്കം എടരിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply