തിരൂർ :ബിസിനസ് കോൺക്ലേവ് മെയ് 17 ശനിയാഴ്ച തിരൂർ ബിയാൻകോ കാസ്റ്റിൽ വച്ച് നടക്കും. പകൽ 10.30 ന്
കോൺക്ലേവ് നഗരസഭാ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്യും.വ്യവസായ പ്രമുഖനും മലബാറിലെ പ്രമുഖ വ്യവസായിയുമായ കാരാടൻ സുലൈമാൻ മുഖ്യാതിഥിയായും. തുടർന്ന് സ്ട്രാറ്റജിസ് ഫോർ ബിസിനസ് എക്സ്പാൻഷൻ എന്ന വിഷയത്തിൽ
ഡോ ഷാജഹാൻ അബൂബക്കർ ക്ലാസെടുക്കും.
വനിതാ സംരംഭകർ, യുവ സംരംഭകർ, വ്യവസായ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി പാനൽ ചർച്ച നടക്കും.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യവസായികളെയും, ഭിന്നശേഷിക്കാരായ വ്യവസായികളെയും ആദരിക്കുമെന്നും ഫാബ് ഇവൻറ്സ് ജനറൽ കോർഡിനേറ്റർ ഡോ. ഫബിത ഇബ്രാഹിം, ജോ. കോർഡിനേറ്റർമാരായ എം മുബീന,
എം സബിത റാം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Leave a Reply