കാളികാവ്: കടുവയുടെ അക്രമണത്തിൽ കാളികാവ് അടക്കാ കുണ്ടിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ ഗഫൂർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്.
കടുവയെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ഡി എഫ് ഒ ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഓഫീസർമാർ എത്തിയിട്ടുണ്ട്. മൃതദേഹം ഇവിടെ നിന്നും നീക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് നാട്ടുകാർ സംഘടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.