സാദിഖ് നടുത്തൊടി

മലപ്പുറം : നിരന്തരം വന്യജീവികളുടെ അക്രമത്തിന് ഇരയാകേണ്ടി വരുന്ന ജനങ്ങളുടെ ക്ഷമ വനം വകുപ്പ് പരീക്ഷിക്കരുതെന്ന് എസ്.ഡി.പി.ഐ. മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ:സാദിഖ് നടുത്തൊടി പ്രസ്ഥാവിച്ചു.

കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ തൊഴിലാളിയെ കടുവ കൊല്ലപെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്.

അവസാനമായി ഇന്ന് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവ ആക്രമത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.

റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം.

നിരന്തരം മലയോര മേഖലയിൽ വന്യജീവികളുടെ അക്രമം മൂലം നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്.

ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഇതുവരെ ശക്തമായ സംവിധാനം ഒരുക്കാൻ ആധുനിക കാലത്ത് സർക്കാറിന് കഴിയാത്തത് വിരോധാഭാസമാണ്.

ഇല്ലാത്ത മാവോയിസ്റ്റ് ഭീഷണിക്കെതിരെ മലയോര മേഖലയിലടക്കം കോടികൾ പാഴാക്കുന്ന ഭരണകൂടം വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നിരന്തരം മലയോര മേഖലയിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതിനെതിരെ എസ്.ഡി.പി.ഐ ശക്തമായി രംഗത്തുണ്ടായിരുന്നു.

ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ നിരന്തരം വിളിച്ച് പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാത്തതാണ് വന്യജീവികളുടെ അക്രമത്തിൽ ജീവൻ നഷ്ടപെടുവാൻ കാരണം.

അധികൃതരുടെ നിസ്സംഗതക്ക് മുന്നിൽ കൈയ്യും കെട്ടിനോക്കിയിരിക്കാൻ ഇനി കഴിയില്ലന്നും, മനുഷ്യജീവൻ്റെ വില കൽപ്പിക്കാത്ത ഭരണാതികാരികളുടെ മുന്നിൽ നിശബ്ദമായിരിക്കാൻ കഴിയില്ലന്നും ശക്തമായ പ്രതിഷേധങ്ങൾക്ക് എസ്.ഡി.പി.ഐ. നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു.

Leave a Reply

Your email address will not be published.