ചെന്നൈ :പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ- തമിഴ്‌നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറൽ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീർ എം.പി (ഓർഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയർ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൾ വഹാബ് എം.പി (ട്രഷറർ), കെ.പി.എ മജീദ് എം.എൽ.എ- കേരളം, എം അബ്ദുറഹ്മാൻ, മുൻ എംപി- തമിഴ്‌നാട്, സിറാജ് ഇബ്രാഹിം സേട്ട് -കർണാടക, ദസ്ത്ഗീർ ഇബ്രാഹിം ആഗ- കർണാടക, എസ്. നഈം അക്തർ- ബിഹാർ, കൗസർ ഹയാത്ത് ഖാൻ -യു.പി, കെ. സൈനുൽ ആബിദീൻ, കേരളം (ക്ഷേമ പദ്ധതികൾ) എന്നിവർ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ -കേരളം, ഖുർറം അനീസ് ഉമർ- ഡൽഹി, നവാസ് കനി എം.പി -തമിഴ്‌നാട്, അഡ്വ. ഹാരിസ് ബീരാൻ എം.പി -കേരളം, അബ്ദുൽ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീർ- കേരളം, സി.കെ സുബൈർ -കേരളം എന്നിവർ സെക്രട്ടറിമാരും ആസിഫ് അൻസാരി -ഡൽഹി, അഡ്വ. ഫൈസൽ ബാബു- കേരളം, ഡോ.നജ്മുൽ ഹസ്സൻ ഗനി -യു.പി, ഫാത്തിമ മുസഫർ- തമിഴ്‌നാട്, ജയന്തി രാജൻ -കേരളം, അഞ്ജനി കുമാർ സിൻഹ -ജാർഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികൾ) എന്നിവർ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published.