
സിഎം ലിയാ കത്തലി എന്നു പറയുന്ന എക്സ് മുസ്ലിം സംഘടന സംസ്ഥാന ചെയർമാൻ 5 ലക്ഷം രൂപ അസീസ് എന്നു പറയുന്ന ആളെടുത്ത് തട്ടിയെടുത്ത് എന്നാണ് ഈ പത്രസമ്മേളനത്തിന്റെ വിഷയം
മാധ്യമ സുഹൃത്തുക്കളെ,
എക്‌സ് മുസ്ലിങ്ങൾ എന്നും യുക്തിവാദികൾ എന്നുമൊക്കെ അവകാശപ്പെടുന്ന ചിലർ സോഷ്യല്മീഡിയയിലൂടെയും യുട്യൂബിലൂടെയും നിരന്തരം ഇസ്ലാമിനെതിരെയും മുസ്ലിം ജനവിഭാഗങ്ങൾക്കെതിരെയും നിരന്തരം വിദ്വേഷ പ്രചാരണവും അസത്യപ്രചാരണവും നടത്തി മുസ്ലിങ്ങളെ മറ്റു മതസ്ഥർക്കിടയിലും പൊതുസമൂഹത്തിലും അവഹേളിക്കുകയും അപരവൽക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങളുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ?
മുസ്ലിങ്ങൾ എല്ലാം തീവ്രവാദികളും സ്ത്രീലമ്പടന്മാരും കാമഭ്രാന്തന്മാരുമാണെന്നും, ഇതെല്ലാം ഖുർ ആനിൽ പറഞ്ഞിട്ടുണ്ടെന്നും ഒരു മുസ്ലിങ്ങളുടെ മനസിലും ഒരു തീവ്രവാദി ഒളിഞ്ഞിരിപ്പുണ്ട് എന്നുമൊക്കെയാണ് ഇവർ ഖുർ ആനും ഹദീസുകളുമൊക്കെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സോഷ്യൽമീഡിയയിലും പൊതുസമൂഹത്തിലും പ്രചരിപ്പിക്കുന്നത്.
ഇതിനെതിരെ NA vlog എന്നൊരു യുട്യൂബ് ചാനൽ ഇവർ പ്രചരിപ്പിക്കുന്നതെല്ലാം അസത്യങ്ങൾ ആണെന്നും നേരിട്ട് സംവാദത്തിന് വന്ന് ഇതെല്ലാം തെളിയിച്ചാൽ 5 ലക്ഷം രൂപ ഇനാം നല്കാമെന്ന് ഞാൻ പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഈ അസത്യപ്രചാരകരിൽ ഒരാളും എക്‌സ് മുസ്ലീം സംഘടനയുടെ നേതാവ് എന്നവകാശപ്പെടുന്നയാളും യുക്തിവാദിയുമായ സി എം ലിയാഖത്ത് അലി രംഗത്തുവരികയുണ്ടായി. നാല് സ്ഥലങ്ങളിൽ സംവാദത്തിനായി സൗകര്യം ഒരുക്കിയെങ്കിലും ലിയാഖത്ത് അലി അസൗകര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. അഞ്ചാമത്തെ സ്ഥലത്ത് പ്രോഗ്രാം സംഘടിപ്പിക്കാൻ പോലീസ് പെർമിഷൻ നിഷേധിക്കുകയും ചെയ്തതിനാൽ പരിപാടിയിൽ നിന്നും ഞാൻ ഒഴിവാകുകയും രണ്ട് ദിവസത്തിന് ശേഷം വീണ്ടും പ്രോഗ്രാം നടത്താമെന്ന് ഇരുകൂട്ടരും വ്യവസ്ഥയിലൂടെ സമ്മതിക്കുകയും 5 ലക്ഷം രൂപയുടെ ഡിഡി ഗ്യാരന്റിക്ക് വേണ്ടി കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഡിഡി കൈപ്പറ്റിയ ശേഷം പല അസൗകര്യങ്ങൾ പറഞ്ഞുകൊണ്ട് സി എം ലിയാഖത്ത് അലി സംവാദത്തിന് വരാതിരിക്കുകയും ഡിഡി മാറി 5 ലക്ഷം രൂപ അപഹരിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് ഞാൻ അരീക്കോട് [പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടയിൽ സി എം ലിയാഖത്ത് അലി എന്ന ഈ തട്ടിപ്പുകാരൻ മെയ് 18 ഞായറാഴ്ച്ച കോഴിക്കോട് ടൗൺ ഹാളിൽ ഫാനോസ് എന്നപേരിൽ യുക്തിവാദികളുടെ ഒരു പരിപാടിയിൽ പ്രസംഗിക്കുന്നതായി പോസ്റ്ററുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന തുകണ്ട് അതിൻറെ സംഘാടകരെ ഈ വിവരം അറിയിച്ചിരുന്നെങ്കിലും അവർ എൻറെ പണം വാങ്ങിത്തരാനോ ഇയാളെ പരിപാടിയിൽ നിന്ന് ഒഴിവാക്കാനോ തയാറാകാത്ത സാഹചര്യത്തിൽ ഞാനും എൻറെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സി എം ലിയാഖത്ത് അലി പ്രസംഗിക്കുന്ന ടൗൺ ഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
മതത്തിൻറെയും ദൈവത്തിന്റെയും പേരിലുള്ള മത പൗരോഹിത്യത്തിൻറെ ചൂഷണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യുക്തിവാദികൾ മറ്റുള്ളവരുടെ പണം അപഹരിക്കുന്നതിന് എന്ത് ലോജിക്കാണ് ഉള്ളത്? ഇവരുടെ അന്താരാഷ്ട്ര നേതാവ് എന്നവകാശപ്പെടുന്നയാൾ തന്നെ ആലപ്പുഴ സ്വദേശിയായ ഒരു യുക്തിവാദി സ്ത്രീയെ തന്നെ കബളിപ്പിച്ചു രണ്ടുമാസമായി ജയിലിൽ കിടക്കുന്ന വാർത്തകൾ പുറത്തുവന്ന ശേഷമാണ് എന്നെയും 5 ലക്ഷം രൂപ പറ്റിച്ചിരിക്കുന്നത്. ഇവരുടെ ലക്ഷ്യം ആശയപ്രചാരണമല്ല ആമാശയം ആണ് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഞങ്ങൾ തട്ടിപ്പ് വീരനെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന യുക്തിവാദികളുടെ പരിപാടിനടക്കുന്ന കോഴിക്കോട് ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
എന്ന്, വിശ്വസ്തതയോടെ അബ്ദുൾ അസീസ്, പൊഴുങ്ങാട്ടിൽ വീട്, അരീക്കോട് ഫോൺ -9142 584 937
Leave a Reply