
അരീക്കോട് : സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി.കടുങ്ങല്ലൂർ മേലേപ്പുരക്കൽ ആശുപത്രിയിൽ ഗർഭിണിയായ സ്ത്രീയെ സ്കാനിംഗിനായി റൂമിൽ നിന്നും കൊണ്ടു പോയ നേരത്ത് റൂമിൽ കയറി ഹാൻഡ് ബാഗിൽ സൂക്ഷിച്ച 51000 രൂപ മോഷ്ടിച്ച പെരിന്തൽമണ്ണ മണ്ണാർമലയിലെ അബ്ബാസ് പാറയിൽ എന്നയാളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മണിക്കൂറുകൾക്കകം അരീക്കോട് പോലീസ് ഇൻസ്പെക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.പ്രതിക്ക് ജില്ലക്ക് അകത്തും പുറത്തുമായി ആറിലതികം കേസുകൾ നിലവിലുള്ളതായി പോലിസ് പറഞ്ഞു.പ്രതിയെ കോടതി ഹജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാണ്ട് ചെയ്തു.
Leave a Reply