
സി.പി.എ ലത്തീഫ്.
തിരൂരങ്ങാടി : കേരളത്തിൽ ഔദ്യോഗിക തലങ്ങളിൽ വർധിച്ച് വരുന്ന സംഘ്പരിവാർ പ്രീണനം വൻ പ്രത്യാഘാതത്തിന് വഴിയൊരുക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ.. ലത്തീഫ്.
എസ്.ഡി.പി.ഐ.തിരൂരങ്ങാടി മുൻസിപ്പൽ പ്രവർത്തക കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ മതാടിസ്ഥാനത്തിൽ വാട്സപ്പ് രൂപീകരിച്ചത് വിവാദമായതും, ജയിൽ ഉദ്യോഗസ്ഥർ സംഘ്പരിവാർ തലത്തിൽ സംഘടിച്ചതും ഇടതുപക്ഷ കേരളത്തിലാണ്.
ഒരു ഭാഗത്ത് ഫാഷിസ്റ്റ് വിരുദ്ധത പറയുകയും മറുഭാഗത്ത് സംഘ്പരിവാർ പ്രീണനം നടത്തുന്നതും സി.പി.എം നേതൃത്വം നൽകുന്ന ഭരണകൂടത്തിൻ്റെ ഇട്ടത്താപ്പാണ് വെളിവാകുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കൾ, വിം ഇന്ത്യ മൂവ്മെൻ്റ് ജില്ല കമ്മിറ്റി അംഗം ആസിയ ഉസൈൻ ,മുൻസിപ്പൽ നേതാക്കളായ മുഹമ്മദാലി, അബ്ബാസ് കിച്ചടി, റിയാസ് പനമ്പുഴ സംസാരിച്ചു.



Leave a Reply