എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു. തിരൂർ. നിറമരുതൂർ പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന എം.കെ. ഹംസ മാസ്റ്ററെ പഞ്ചാര മൂല സി എച്ച് സെൻറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്രസ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പബ്ലിക് റിലേഷൻ വകുപ്പ് മുൻ ജോയിൻറ് ഡയറക്ടർ പി. എ .റഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകനായി ജോലി ചെയ്തിരുന്ന ഹംസ മാസ്റ്റർ എല്ലാ മേഖലയിലും മാതൃകായോഗ്യനായിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് റഷീദ് സാഹിബ് അഭിപ്രായപ്പെട്ടു ഹംസ മാസ്റ്ററെ മാതൃകയാക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സി എച്ച് സെൻറർ പ്രസിഡൻറ് കെ ടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിറമരുതൂർ പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി .ഇ .എം. ഇക്ബാൽ, പി പി ഇബ്രാഹിം, കെ. പി. ഒ .റഹ്മത്തുല്ല, കെ.എം. നൗഫൽ, സി. എം. ടി. നസറുദ്ദീൻ ഷാ, കെ.ഫിറോസ്. ടി. പി.ഖാസിം, കെ. ഇ. കെ.റഹ്മതുള്ളപി.പി.സാദിഖ്,, സി. കെ. പി.അക്ബർ, സി. പി.മുഹമ്മദ്, കെ.ഹംസക്കുട്ടി, പി. പി.ഇസ്മായിൽ, സി.അസീസ്, കെ. എം.ഷാഫി, സി.പോക്കർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.