
ബാംഗ്ലൂർ: കേരള മാതൃകയിലുള്ള പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടക സംസ്ഥാനത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു നിവേദനം നൽകിയത്.
കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് പ്രതിമാസം 11000 രൂപയാണു പെൻഷൻ നൽകുന്നതെന്നും എഡിറ്റോറിയൽ വിഭാഗത്തിലും റിപ്പോർട്ടിങ്ങിലും പ്രൂഫ് വിഭാഗത്തിലും പ്രവർത്തിക്കുന്നവർക്ക് പെൻഷൻ നൽകുന്നുണ്ടെന്നും ഇതിനായി സമഗ്രമായ പെൻഷൻ പദ്ധതി നിലവിലുണ്ടെന്നും ഇപ്പോൾ 972 പേർക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്നും കർണ്ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിവേദക സംഘത്തിനു കഴിഞ്ഞു.
പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞു.
പി.പി. ആനന്ദം (തെലുങ്കാന ) കെ.ശാന്തകുമാരി (കർണ്ണാടക ) കെ.പി. വിജയകുമാർ (കേരള) ജി. ഭൂപതി (തമിഴ് നാട് ) ബണ്ടിവിജയകുമാർ (ആഡ്ര ) എന്നി മുതിർന്ന മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിലാണു നിവേദനം സമർപ്പിച്ചത്. മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പായി മുഖ്യന്ത്രിയുടെ മീഡിയാ ഉപദേശകൻ കെ.വി.പ്രഭാകർ കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞിരുന്നു.
കർണ്ണാടക സംസ്ഥാനത്ത് ആകെ 145 പേർക്കാണു പെൻഷൻ നൽകുന്നത്. 105 അക്രഡിറ്റേഷൻ മാധ്യമ പ്രവർത്തകർക്ക് പ്രതിമാസം 15000 രൂപയാണു പെൻഷൻ നൽകുന്നത്. 40 പേർക്ക് ആശ്രിത പെൻഷനായി 7500 രൂപ വീതം നൽകുന്നു. പെൻഷൻ വിതരണത്തിനു സമഗ്രമായ പദ്ധതിയോ ,പെൻഷൻ കമ്മിറ്റിയോ കർണ്ണാടകയിൽ നിലവിലില്ല.
Leave a Reply