തിരൂർ: ലോക നഴ്സസ് ദിനം വിവിധ പരിപാടികളോടെ തിരൂർ സിറ്റി ആശുപത്രിയിൽ ആചരിച്ചു. ഡോ.കെ.ടി.ഒ.ബദർ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ., ഡോക്ടർമാരായ ബി .ജയകൃഷ്ണൻ,ലിബി മനോജ്. ,ജാസിം, അഡ്മിനിസ്ട്രേറ്റർ മസൂദ് കൂടാത്ത്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ P. ജയലക്ഷ്മി, എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ മുതിർന്ന നേഴ്സുമാരായ അർച്ചന അരവിന്ദ്,പുഷ്പവല്ലി K,പ്രജീഷ A,
സിന്ധു തോമസ്, സ്വപ്ന T, സ്മിത P എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഹോസ്പിറ്റൽ മറ്റു ജീവനക്കാരുടെ സാന്നിധ്യത്തിൽ കേക്ക് മുറിക്കൽ, മധുര പലഹാര വിതരണം ബോധവൽക്കരണ ക്ലാസ് എന്നിവയും നടന്നു.

Leave a Reply

Your email address will not be published.