എം എസ് എം. തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ചവേനൽ തമ്പ് റസിഡൻഷ്യൽ ക്യാമ്പിൻ്റെ സമാപനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: വേനലവധി നൻമയുടെ
നേർവഴി കാമ്പയിൻ്റെ ഭാഗമായി എം എസ് എം തിരൂർ മണ്ഡലം സമിതി നാല് ദിവസമായി പറവണ്ണ സലഫി ക്യാമ്പസിൽ സംഘടിപ്പിച്ച വേനൽ തമ്പ് മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു.. മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രമുഖരുമായി സംവധിച്ചു.

സമാന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ അവാർഡുകൾ വിതരണം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡൻ്റ് ഫഹീം പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
തിരൂർ മണ്ഡലം എം എസ് എം പ്രസിഡൻ്റ് മുഫീദ് മങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എം സി റഷാദ്, റസാക്ക് പാലൊളി, സി.എം.പി. മുഹമ്മദ് അലി, ഹുസൈൻ കുറ്റൂർ, വി.പി.മനാഫ്, ടി.പി. ഫൈസൽ,വി.പി. ആയിഷ, ആയിഷാബി പച്ചാട്ടിരി, ഹമീദ് പാറയിൽ,ഹബീബ് തിരൂർ ,സഫ് വാൻ പറവണ്ണ, സി എം സി. അമൻ റാസ ,ഷാഹിദ് ചേന്നര , മുൻദിർ കുറ്റൂർ, മുഹമ്മദ് ചക്കരമൂല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.