മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനും പട്ടിക്കാട് ജാമിഅനൂരിയ്യ അറബിക് കോളജ് സെക്രട്ടറിയുമായ കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു.

സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ, എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം, സമസ്ത പ്രവാസി സെൽ മലപ്പുറം ജില്ലാ സെക്രട്ടറി, എസ്.വൈ.എസ് ഉസ് വ ഈസ്റ്റ് ജില്ലാ കൺവീനർ, തിരൂർക്കാട് റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ്, തിരൂർക്കാട് അൻവാർ ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ, അൻവാറുൽ ഇസ്ലാം മദ്റസ പ്രസിഡന്റ്,ഓസ്ഫോജന ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പിതാവ്: പരേതനായ കുന്നത്ത് മൂസ ഹാജി, മാതാവ്: ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: മൂസ അബ്ദുൽ ബാസിത് ഫൈസി, ഫള്‌ല സുമയ്യ, സനിയ്യ, ഫാത്തിമ നജിയ്യ, മർയം ജലിയ്യ, മുഹമ്മദ് ബാസിം, സ്വഫ. മരുമക്കൾ: ആയിശ സകിയ്യ, ഹാഫിസ് ഫൈസൽ, മുഈനുദ്ദീൻ ഹുദവി, മുനീർ ഹുദവി, യാസിർ. മറ്റ് സഹോദരങ്ങൾ; പരേതനായ ഹാജി കെ. മമ്മദ് ഫൈസി, അബൂബക്കർ ഫൈസി.കബറടക്കം ഇന്ന് ഉച്ചക്ക് 12 ന് തിരൂർക്കാട് മഹല്ല് ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published.