
പൊന്നാനി :പൊന്നാനിയുടെ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ അമൂല്യമായ സംഭാവനകളർപ്പിച്ച് വിട പറഞ്ഞ പൊന്നാനി എം ഇ എസ് കോളേജ് മുൻ അദ്ധ്യാപകനും എം ഇ എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രൊഫസർ കടവനാട് മുഹമ്മദ് സാറിന്റെ സ്മരണാർത്ഥം M E S Ponnani college Alumni U A E chapter (MESPA UAE) ഏർപ്പെടുത്തിയ അവാർഡ് ദുബായിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് K M Trading ചെയർമാൻ K മുഹമ്മദ് സാഹിബിൽ നിന്നും Dr. ഫസൽ ഗഫൂർ ഏറ്റുവാങ്ങി.
തുടർച്ചയായി രണ്ടാം തവണയും എം ഇ എസ് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട O C സ്ലാഹുദ്ദീന് അവാർഡ് ദാന ചടങ്ങിൽ വെച്ച് സ്വീകരണവും നല്കി. മെസ്പ യു എ ഇ പ്രസിഡണ്ട് ഹാരിസ് വാക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സുധീർ സുബ്രഹ്മണ്യൻ സ്വാഗതവും ചെയർമാൻ അബ്ദുൽ അസീസ് മുല്ലപ്പൂ മുഖ്യപ്രഭാഷണവും ശരീഫ് കുന്നത്ത് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ലക്കുട്ടി, അബ്ദുൽ സത്താർ, മുഹമ്മദ് സുനീർ, താരിഖ് ബാബു, ഷാജി ഹനീഫ്, ചീഫ് പേട്രൻ യാക്കൂബ് ഹസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Leave a Reply