
ഒരു കാലത്ത് കേരളത്തിലെ കലാ സദസ്സുകളിലെ സജീവ സാന്നിധ്യമായിരുന്ന കലാകുടുംബമായിരുന്നു ചാവക്കാട് റഹ്മാനും ശ്രീമതി ആബിദ റഹ്മാനും .കെപിഎസി തൊട്ടു റഹ്മാൻ മ്യൂസിക്കൽ ക്ലബ്ബ് ആർഎംസി എന്ന സ്വന്തമായ സംഗീത കൂട്ടായ്മയിലൂടെ നിരവധി പ്രശസ്ത ഗാനങ്ങളും ആൽബങ്ങളും റഹ്മാൻ പുറത്തിറക്കി ഗ്രാമ ഫോൺ റിക്കോർഡുകളും കേസറ്റുകളും മാത്രമായിയിരുന്ന ആകാലത്തു നാടക സംഗീത വേദികളിൽ സംവീധായകനായും ഗായകനായും തബലിസ്റ്റും ഹാർമോണിയം വിദഗ്ദ്ധനായും റഹ്മാൻ താരമായി തിളങ്ങി. എം എസ്സ് ബാബുരാജിന്റെ ശിഷ്യത്വത്തിൽ റഹ്മാൻ നിരവധി സംഗീത പ്രവർത്തനങ്ങളിൽ പ്രയത്നിച്ചു.
പഴയ കാല ചലച്ചിത്ര നടന്മാരും നാടകക്കാരുംഗായകരുമായുള്ള ഉറ്റ ചങ്ങാത്തത്തിൽ നാടക ഗാനങ്ങളും മാപ്പിള പാട്ടിലും ഭക്തി ഗാനങ്ങളിലും എല്ലാമായി ആ കലകാരൻ തിളങ്ങി. ആബിദാ റഹ്മാനും സരിതറഹ്മാനും അദ്ദേഹത്തോടൊപ്പം സജീവമായി. വർഷങ്ങൾക്ക് മുമ്പ് റഹ്മാൻ ചാവക്കാട് യാത്രയായി .മൂക ശോകമായ ഏതാനും വർഷങ്ങൾ ആബിദ റഹ്മാനും സരിത റഹ്മാനും സബിത റഹ്മാനും സമിതറഹ്മാനും അടങ്ങുന്ന ആ കലാ കുടുംബം നിർജീവമായിരുന്നു.പിന്നീട് സരിത റഹ്മാൻ സ്വന്തം പ്രയത്നത്താൽ ഉയർത്തെഴുന്നേറ്റ് ഗസൽ രംഗത്തു ഉയർന്നുവന്നു “കുച്ച് ദിൽനെ കഹ” എന്ന സംഗീത പരിപാടിയിലൂടെ വിവിധ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചു ഇന്നും സംഗീത മേഖലയിൽ സരിത സജീവമാണ് .
വർഷങ്ങൾക്കിപ്പുറം സഹോദരി സമിത റഹ്മാനും സംഗീത രംഗത്തേക്ക് ചുവട് വെക്കുകയാണ് അനേകം ഗാനങ്ങൾക്ക് ഈണം നൽകിയും ശബ്ദം നൽകിയും സമിത സംഗീത യാത്രയിലാണ്.ഭാവ ഗായകൻ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന മത്സരപരിപാടിയിൽ മുഖ്യ പങ്കാളിത്തം നൽകി വരുന്നു. തരംഗമായ “പട്ടാം പൂച്ചി” എന്ന തമിഴ് ആൽബം അടക്കം അനേകം ഗാനങ്ങൾക്ക് ശബ്ദം നൽകാനും ഈണം നൽകാനും വേഷം നൽകാനും ചിട്ടപ്പെടുത്താനും പ്രയത്നിച്ചുകൊണ്ടിരിക്കുന്ന സമിത റഹ്മാൻ തന്റെ സംഗീത വഴിയിൽ പുതിയ അദ്ധ്യായം ചേർത്ത് വെക്കുകയാണ്.തിരൂർ തുഞ്ചൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഇന്തൻ ആയുർവേദ മെഡിക്കൽ അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സമിതറഹ്മാന്റെ സംഗീത പരിപാടി അരങ്ങേറും. ഏപ്രിൽ 27 വൈകിട്ട് നാലു മണിക്കാണ് പരിപാടി .ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദമുള്ള സമിതറഹ്മാൻ ബേക്കിങ് ഹബ്ബ് ബ്രാൻഡിൽ കേക്ക് നിർമ്മാണ സംരഭകയും കുക്കിങ് ജഡ്ജ് കൂടിയാണ്.ഒഴൂർ ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് അനീസാണ് ഭർത്താവ്. മുഹമ്മദ് ഹിലാൽ, ആയിഷ ഹിദായ, അബ്ദുൽ ഹാദി എന്നിവർ മക്കളാണ്.

Leave a Reply