
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻറ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ 14-ാം വാർഷികത്തോടനുബന്ധിച്ച് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പ്പിറ്റലും ട്രിനിറ്റി ഐ ഹോസ്പിറ്റലും സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ വെച്ച് നടന്നു. അസ്തി രോഗ വിഭാഗം, ഇഎൻടി, ജനറൽ മെഡിസിൻ, കണ്ണ് പരിശോധന, രക്ത നിർണയം എന്നീ വിഭാഗങ്ങളിലായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൻ്റെ ഉൽഘാടനം തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര നിർവഹിച്ചു. മുഖ്യാതിഥിയായി തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് എ പങ്കെടുത്തു.
ചടങ്ങിൽ വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെൻ്റിൻ്റെ “ഓളം’ എന്ന നാമകരണം സബ് കളക്ടർ നിർവ്വഹിച്ചു.
ഡോക്ടർ ഷഹീൻ ഹമീദ്, ഡോക്ടർ അബ്നാസ് മോൻ, ഡോക്ടർ റോസ്ന ജമാൽ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
നെറ്റ്‌വ പ്രസിഡൻറ് എംപി സുരേഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.പി നസീസ് മാസ്റ്റർ, കെ.കെ റസാഖ് ഹാജി, കെകെ അബ്ദുസലാം, ഹോസ്പ്പിറ്റൽ മാനേജർ മാരായ സുഹൈൽ, വിനീത്, പ്രദീപ് പയ്യോളി, സതീദേവി കുളങ്ങര, വി. ഷമീർ ബാബു, വി.പി ശശികുമാർ, എം.പി രവീന്ദ്രൻ, പാറയിൽ ബാവ , ഹാജറ വെങ്ങാട്ട്, സിന്ധു മംഗലശ്ശേരി , ഹസീന സലാം, ഗീത വിശ്വനാഥൻ, ഷീജ രവി, കരുണകുമാർ, എൻഎം സാബിറ , കെ ഹസ്സൻ മാസ്റ്റർ, കെ.എം അഷ്റഫ് മാസ്റർ, പാറയിൽ മാനുപ്പ , ഉള്ളാട്ടിൽ രവി, വി.പി ഗോപാലൻ, അബ്ദുൾ ഖാദർ കൈനിക്കര, മനോജ് കൈലിശ്ശേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply