
പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസിന്റെ വൻ രാസ ലഹരി വേട്ട.എക്സൈസിന്റെ ക്ലീൻ
സ്ലേറ്റിൻ്റെ ഭാഗമായിപരിശോധന നടത്തിവരവേ ചെങ്ങാനി ഭാഗത്ത് കാറിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജും പാർട്ടിയും കണ്ണമംഗലം ഒന്നാം വാർഡ് കർമ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപ്പുറായ ബാലൻ പീടിക ദേശത്ത് കുരുക്കൾ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ജൽജസ് നെ 11.267ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒരാഴ്ചയായി നടത്തിവരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മാരുതി റിറ്റ്സ് കാറിൽ നിന്നുംമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. റിട്സ് കാറും , മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയിഡിൽ പ്രിവെന്റീവ് ഓഫീസർ ശിഹാബുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്,നിധിൻ, ദിതിൻ,അരുൺ, രാഹുൽരാജ് , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു, ഐശ്വര്യ എന്നിവർ ഉണ്ടായിരുന്നു.
Leave a Reply