
കോഴിക്കോട്കോ :ഴിക്കോടിൻറെ കേരളത്തിൻറെ ഇന്ത്യയുടെ ലോകത്തിൻറെ ചരിത്രകാരൻ എംജിഎസ് നാരായണൻ വിടവാങ്ങി. വളരെ വിശാലമായി ചിന്തിക്കുകയും ചരിത്ര സത്യങ്ങളോടൊപ്പം യാത്ര ചെയ്യുകയും ചെയ്ത ചരിത്രകാരനാണ് എംജിഎസ് നാരായണൻ. തെറ്റായ കാര്യങ്ങൾക്കെതിരെ കലഹിക്കുന്ന, ചരിത്ര യാഥാർത്ഥ്യങ്ങൾ പങ്കുവെക്കുന്ന ചരിത്രകാരൻ. നാടിൻറെ നൻമക്കായി കോഴിക്കോട്ട് നിരവധി ജനകീയ കൂട്ടായ്മകളിലും പ്രതിഷേധ സംഗമങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. കരിപ്പൂർ എയർപോർട്ട്, മലാപറമ്പ് വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡ്, മേത്തോട്ട് താഴം കൊമ്മേരി മാങ്കാവ് റോഡ് തുടങ്ങി വികസനത്തിനും മറ്റുമായി പല ജനകീയ പ്രക്ഷോഭങ്ങളിലും പൊതു പരിപാടികളിലും ഒരുമിക്കാൻ സാധിക്കുകയുണ്ടായി.
എം ജി എസിൻ്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു
മുസ്തഫ കൊമ്മേരി
Leave a Reply