
കാലടി: ശ്രീമൂലനഗരത്ത് എക്സൈസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്ന് സി പി ഐ ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.നിലവിൽ കാലടിയിലാണ് എക്സൈസ് ഓഫീസ് ഉള്ളത്.ഇത് മൂലം ശ്രീമൂലനഗരം പഞ്ചായത്തിൽ എക്സൈസ് പരിശോധനകൾ കാര്യക്ഷമമായി നടക്കുന്നില്ല.കാലടി,നെടുമ്പാശേരി,ചെങ്ങമനാട് എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ശ്രീമൂലനഗരം പഞ്ചായത്ത്. അത് കൊണ്ട് പോലീസ് പരിശോധനയും കാര്യക്ഷമമല്ല.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തായതിനാൽ ലഹരി മാഫിയ സംഘങ്ങൾ ഇവിടെ താവളമടിക്കുന്നുണ്ട്. അതിനാൽ തന്നെ ശ്രീമൂല നഗരം പഞ്ചായത്തിൽ എക്സൈസ് എയ്ഡ് പോസ്റ്റ് അത്യാവശ്യമാണെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാനം രാജേന്ദ്രൻ നഗറിൽ നടന്ന ലോക്കൽ സമ്മേളനം സിപിഐ ജില്ലാ അസി:സെക്രട്ടറി എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു.നേതാക്കളായ മനോജ് ജി. കൃഷ്ണൻ, എ ഷംസുദ്ധീൻ, പി വി പ്രേമാനന്ദൻ,എം എ ഷിഹാബ്,ശാന്ത അപ്പുക്കുട്ടൻ, പി വി വിജയൻ,റിയാസ് പാറായി എന്നിവർ സംസാരിച്ചു. എം എ സഗീറിനെ പുതിയ ലോക്കൽ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.ഇന്ന് വൈകിട്ട് പി.രാജു നഗറിൽ നടക്കുന്ന പൊതുസമ്മേളനം എഐവൈഎഫ് സംസ്ഥാന വൈ:പ്രസിഡൻ്റ് പ്രസാദ് പാറേരി ഉദ്ഘാടനം ചെയ്യും.
Leave a Reply