
കേരളത്തിലെ 14 ജില്ലകളിലും യൂണിറ്റ് കമ്മിറ്റികളും ജില്ല കമ്മിറ്റികളും ദുബായ്, അബുദാബി,ദമ്മാം,റിയാദ്,ജിദ്ദ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഫോറിൻ ചാപ്റ്ററുകളും,മദ്രാസ് ബാംഗ്ലൂർ എന്നിവടങ്ങളിൽ ഔട്ട് സ്റ്റേഷൻ യൂണിറ്റുകളും വ്യവസ്ഥാപിതമായ ഒരു സംസ്ഥാന കമ്മിറ്റിയുമുള്ള ഒരു സാമൂഹ്യ സാംസ്കാരിക സംഘടനയാണ് എംഎസ്എസ്.
1980 ഏപ്രിൽ 28ന് സ്ഥാപിതമായ സംഘടനക്ക് സാമൂഹ്യ സേവനം ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത അനേകം സ്ഥാപനങ്ങളും പദ്ധതികളും വകുപ്പുകളും ഉപവകുപ്പുകളും ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ,മരുന്നു വിതരണ കേന്ദ്രങ്ങൾ,ഹെൽത്ത് സെൻററുകൾ,സ്പെഷൽ സ്കൂളുകൾ ഹോസ്റ്റലുകൾ,വൃദ്ധസദനം ,ക്യാൻസർ കിഡ്നി റിലീഫ്ഫണ്ട്,സക്കാത്ത് ഫണ്ട്,സ്കോളർഷിപ്പ് പദ്ധതി തുടങ്ങിയവയിലൂടെ ജാതി മത വിഭാഗീയത ഇല്ലാതെ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
എം എസ് എസിന്റെ ഗുണഭോക്താക്കളിൽ എല്ലാ വിഭാഗം ആളുകളും ഉണ്ട് .
നാൽപത്തിയഞ്ചാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 28ന് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ പ്രചരണം,തലമുറകളുടെ സംഗമവും,അനുഭവസംവാദവും ,സാമൂഹിക തിന്മകൾക്കെതിരെ യുവതയെ അണിനിരത്തൽ തുടങ്ങി വിപുലമായ പരിപാടികൾ ആവിഷ്കരിച്ചിരിക്കുകയാണ്.സ്ഥാപക ദിനാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി വട്ടപ്പറമ്പ് എംഎസ്എസ് ഭവനിൽ വച്ച് ബഹുമാന്യനായ സംസ്ഥാന പ്രസിഡണ്ട് ഡോ.പി.ഉണ്ണീൻ നിർവഹിക്കുന്നതാണ്.
മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോക്ടർ ഹസ്സൻ ബാബു അധ്യക്ഷനായിരിക്കും.
ജനൽ സെക്രട്ടറി എൻജിനീയർ പി മമ്മത് കോയ,സെക്രട്ടറി കെ പി ഫസലുദ്ദീൻ,വൈസ് പ്രസിഡണ്ട് നിസാമുദ്ദീൻ,മലപ്പുറം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് കുട്ടി യൂത്ത് വിംഗ് സെക്രട്ടരി സാദിഖ് വട്ടപ്പറമ്പ് .മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കളുടെ പങ്കെടുക്കും,
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഡോ:പി ഉണ്ണീൻ(സംസ്ഥാന പ്രസിഡണ്ട് )
എൻജിനീയർ പി മമ്മത് കോയ (ജനറൽ സെക്രട്ടറി )
ഡോ:ഹസ്സൻ ബാബു (ജില്ലാ പ്രസിഡണ്ട് ,മലപ്പുറം)
ഫസലുദ്ദീൻ (സംസ്ഥാന സെക്രട്ടറി)
കെ പി മുഹമ്മദ് കുട്ടി (ജില്ലാ സെക്രട്ടറി)
സാദിഖ് വട്ടപ്പറമ്പ്(സംസ്ഥാന സെക്രട്ടരി,യൂത്ത് വിംഗ്)


Er.പി.മമ്മത് കോയ
(സംസ്ഥാന ജനറൽ സെക്രട്ടരി)
9847002319
Leave a Reply