
ചാലക്കുടി. വേനൽ തുമ്പി ചാലക്കുടി ഏരിയ കലാജാഥ പര്യാടനം ചാലക്കുടി മണ്ഢലത്തിലെ വിവിധ ഇടങ്ങളിലെ പര്യടനം പൂർത്തികരിച്ച് നാളെ മേലൂർ പഞ്ചായത്തിൽ സമാപിക്കും. ഏപ്രിൽ 16 ന് ആരംഭിച്ച പര്യടനം അരൂർമുഴി, കുറ്റിച്ചിറ, കാഞ്ഞിരപ്പിള്ളി,
നായരങ്ങാടി, പരിയാരം, വി ആർ പുരം, പോട്ട , ഗാന്ധിനഗർ അന്നനാട് എന്നിവടങ്ങളിൽ പര്യടനം പൂർത്തികരിച്ചു. ഇന്ന് (25 -4-25) പറയംകുന്ന്, കട്ടപ്പുറം, കോനൂർ തുടർന്ന് മേലൂർ സെൻ്ററിൽ സമാപിക്കും.
28 കുട്ടികൾ അടങ്ങിയ വേനൽതുമ്പി സംഘാങ്ങൾ കെണി, തല്ല് കളി, ബെച്ചുട്ടിയ സച്ചാട്ട തുടങ്ങിയ ലഘുനാടകങ്ങൾ നൃത്ത ശിൽപങ്ങൾ, നാടൻപാട്ടുകൾ, നൃത്തനൃത്ത്യങ്ങൾ എന്നിവ അവതരിപ്പിച്ചു. ബാലസംഘം ജില്ല അക്കാദമി കൺവീനർ എം.കെ പശുപതി മാസ്റ്റർ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.റിജേഷ് സി.ജി സിനി, വി.ജെ വില്യാമസ്, ജിൽ വർഗ്ഗീസ് , എം.കെ. ഷബീർ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ബാലസംഘം ഏരിയ സെക്രട്ടറി ഇ.എസ്. നടാഷ ലീഡർ ആയും ബാലസംഘം ഏരിയ പ്രസിഡൻ്റ് അർജ്ജുൻ പി.ആർ ഡെപ്യൂട്ടി ലീഡർ ആയും അഡ്വ കെ ആർ സുമേഷ് ജാഥ മാനേജർ ആയും, പി.വി. സന്തോഷ് ഡെപ്യൂട്ടി മാനേജർ, എസ് അഭിഷേക് കോർഡിനേറ്റർ ആയും ആണ് ഏരിയ കാലാജാഥ പര്യടനം നടത്തിയത്
Leave a Reply