ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ യുവതിയെ സോഷ്യൽ മീഡിയകളിലൂടെ സ്ഥിരമായി പിൻതുടർന്ന് ശല്യം ചെയ്യുകയും ആവലാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ അശ്ലീലമായും ആഭാസകരവുമായും പോസ്റ്റ് ചെയ്ത കേസ്സിലെ പ്രതി തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുമേഷ് നിവാസിൽ സുമേഷ് 34 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

2021 വർഷത്തിൽ ഉണ്ടായ സംഭവത്തിന് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. കൃത്യത്തിന് ശേഷം സുമേഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി സുമേഷിനെ  പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സുമേഷിനെ പിടികൂടുന്നതിനായി നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിന്റെ കാമുകിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ഡിസ്ട്രിക് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി S.Y. സുരേഷ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വർഗ്ഗീസ് അലക്സാണ്ടർ, SI അശോകൻ, സി.പി.ഒ മാരായ ഷിബു വാസു, അജിത് വി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയെ സുമേഷിനെ റിമാൻറ് ചെയ്തു.

Leave a Reply

Your email address will not be published.