കോട്ടക്കൽ: സൂപ്പി ബസാർ അൽ അസ്ഹർ യൂത്ത് സെൻ്റർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന് ജനകീയ സദസ്സും പ്രതിജ്ഞയും നടത്തി.

ചടങ്ങിൽ അൽ അസ്ഹർ യൂത്ത് സെൻറർ സെക്രട്ടറി സഫീർ സ്വാഗതം ആശംസിച്ചു, പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായി കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. ഹനീഷ ഉദ്ഘാടനം ചെയ്തു, കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ, സൂപ്പിബസാർ മസ്ജിദ് ഖതീബ് ഉമ്മർ ഫൈസി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മുനിസിപ്പൽ കൗൺസിലർ നഷ് വ ഷാഹിദ്,ഇല്യാസ് വടക്കൻ, മൊയ്ദുപ്പ പഞ്ചിളി തുടങ്ങിയവർ ആശംസ അറിയിച്ചു.
അൽ അസ്ഹർ യൂത്ത് സെൻ്റർ പ്രവർത്തക സമിതി അംഗം ഷിബു പുത്തൻപറമ്പിൽ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.