
ഗതാഗത വകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ലയിൽ RTO, ജോയിന്റ് RTO, ENFORSMENT, പെരുമ്പാവൂർ ജോയിന്റ് ആർടിഒ, അങ്കമാലി ജോയിന്റ് ആർ ടി ഓ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നിയമലംഘനം കണ്ടിട്ടും കേട്ടിട്ടും അറിയിപ്പ് കിട്ടിയിട്ടും നടപടി എടുക്കുന്നില്ല. അപകടകരമായ രീതിയിൽ അമിത ഭാരം കയറ്റിയ ലോറികൾ പോകുമ്പോൾ, ഈ വിവരം വണ്ടി നമ്പറും, ഫോട്ടോയും വീഡിയോയും അടക്കം പൊതുജനം ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കും, ആർടിഒ, എൻഫോഴ്സ്മെന്റ് എന്നിവരുടെ ഓഫീസിലേക്കും, ഫോണുകളിലേക്കും തെളിവടക്കം കൊടുത്തിട്ടും ഇതുവരെയും ആരും അനങ്ങുന്നില്ല. ചില ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ല. ചില ഉദ്യോഗസ്ഥർ റോങ്ങ് നമ്പർ ആണെന്ന് പറയും. ചില ഉദ്യോഗസ്ഥർ പരാതി കേൾക്കാൻ താൽപര്യം കാണിക്കുന്നില്ല. ഈ ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളുടെയും ബൈക്കുകളുടെയും നിയമലംഘനം മാത്രമേ കണ്ടെത്തുന്നുള്ളൂ. എറണാകുളം ജില്ലയിൽ ഭാര വാഹനങ്ങളുടെ നിയമലംഘനങ്ങൾ പരിശോധിച്ചു പിടിച്ചാൽ കോടികളുടെ വരുമാനം സർക്കാരിലേക്ക് കിട്ടേണ്ടത് ഇല്ലാതാക്കുകയാണ് ഈ ഉദ്യോഗസ്ഥർ. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സർക്കാരിനെ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുന്ന ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട വലിയ തുക മാസപ്പിടിയായി ഉദ്യോഗസ്ഥർ പങ്കുവെച്ച് എടുക്കുന്നുണ്ടെന്നും ആരോപണമുണ്ട്.



Leave a Reply