തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻറ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) യുടെ 14-ാം വാർഷികത്തോടനുബന്ധിച്ച് തിരൂർ ശിഹാബ് തങ്ങൾ ഹോസ്പ്പിറ്റലും ട്രിനിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 26 ന് ശനി രാവിലെ 9 മണി മുതൽ 1 മണി വരെ തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ വെച്ച് നടക്കുന്നു. അസ്ഥി രോഗ വിഭാഗം, ഇ.എൻ.ടി, ജനറൽ മെഡിസിൻ, കണ്ണ് പരിശോധന കൂടാതെ പല രോഗനിർണങ്ങളും ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടാകും. ഈ ക്യാമ്പ് തിരൂരിലേയും പരിസര പ്രദേശങ്ങളിലേയും ആളുകൾക്ക് പ്രയോജന പെടുത്താവുന്നതാണ്.

സൗജന്യ മെഗാ മെഡിക്കൽ കാമ്പിൻ്റെ ഉദ്ഘാടനം തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര നിർവഹിക്കുന്നതാണ്. മുഖ്യാതിഥിയായി തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.സാദിഖ് പങ്കെടുക്കും.

വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെയ് ഒന്നിന് രാവിലെ 10 മണിക്ക് തൃക്കണ്ടിയൂർ ജി. എൽ. പി സ്കൂളിൽ വെച്ച് കുട്ടികളുടെ സ്റ്റേജിതര പരിപാടിയായ വർണ്ണോത്സവം കവിയും ബഹുഭാഷ രചയിതാവുമായ സാഹിർ മാളിയേക്കൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

2025 മെയ് 10 ശനി തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ – (നെറ്റ്‌വ നഗർ) വെച്ച് 14-ാം വാർഷ്കാഘോഷത്തിൻ്റെ ഉദ്ഘാടനം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ: എൽ സുഷമ വൈകുന്നേരം 4 മണിക്ക് നിർവ്വഹിക്കുന്നതാണ്. കൂടാതെ കോൺഫെഡറേഷൻ ഓഫ് റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ (കോർവ) സംസ്ഥാന-ജില്ല നേതാക്കളും രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:പ്രസിഡണ്ട് എം.പി സുരേഷ്,സെക്രട്ടറി : കെ.പി നസീബ്,രക്ഷാധികാരി: കെ.കെ അബ്ദുൾ റസാക് ഹാജി,വനിത വിഭാഗം പ്രസിഡണ്ട് : സതീദേവി കുളങ്ങര
വി ഷമീർ ബാബു,ഹാജറാ വെണ്ടാട്
സിന്ധു മംഗലശ്ശേരി.

Leave a Reply

Your email address will not be published.