കോട്ടക്കൽ :സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്‌മെന്റ് കോൺഫ്രൻസ് കോട്ടക്കല്‍ സ്വാഗതമാട് ടി എം എം ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എസ് എം എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പതാക ഉയർത്തി.സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അലി ബാഖവി ആറ്റുപ്പുറം അദ്ധ്യക്ഷത വഹിച്ചു .

സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ ആമുഖ പ്രഭാഷണം നടത്തി. എസ് ജെ എം സംസ്ഥാന ജന.സെക്രട്ടറി
അബൂ ഹനീഫല്‍ ഫൈസി തെന്നല , കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുറഹിമാന്‍ സഖാഫി ഊരകം , എസ് വൈ എസ് ജില്ലാ പ്രസിഡന്റ്അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി , എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്
ജഹ്ഫര്‍ ശാമില്‍ ഇര്‍ഫാനി, മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം, ഗഫൂർ എടയൂർ എന്നിവർ പ്രസംഗിച്ചു.

മതവിദ്യാഭ്യാസം നേരിടുന്ന പ്രശ്‌നങ്ങള്‍, പരിഹാരം' എന്ന വിഷയം സുന്നി വോയ്‌സ് എഡിറ്റർ ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരിയും 'മൂല്യ വിദ്യാഭ്യാസം' എന്ന വിഷയം എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരവും 'വഖഫ് ഭേദഗതി ബില്ല്; ആശങ്കകള്‍' എന്ന വിഷയം വഖഫ് ബോർഡ് മെമ്പർ പ്രൊഫ. കെ എം എ റഹീം സാഹിബും,മദ്‌റസാ പ്രസ്ഥാനവും മാനേജ്‌മെന്റും’ എന്ന വിഷയം എസ് എം എ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി ഷിഹാബുദീൻ നഈമിയും ‘സെന്റിനറിയിലെത്തിയ സമസ്ത’ എന്ന വിഷയം കേരള മുസ്‌ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡന്റ്‌ വടശ്ശേരി ഹസന്‍ മുസ്ലിയാരും അവതരിപ്പിച്ചു . സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് ഹസ്സൻ കോയ അഹ്സനി മമ്പുറം, സയ്യിദ് മുഹമ്മദ്‌ ബാഖിർ ശിഹാബ്, കെ കെ എസ് തങ്ങൾ എടരിയിൽ മുഹമ്മദ്‌ ഖാസിം കോയ പൊന്നാനി, ഒ. മുഹമ്മദ്‌ കാവപ്പുര,മുഹമ്മദ്‌ അലി മുസ്‌ലിയാർ പൂക്കോട്ടൂർ, ബഷീർ ഹാജി പടിക്കൽ, മുഹമ്മദ്‌ ഹാജി മൂന്നിയൂർ, അലിയാർ ഹാജി കക്കാട്, മുനീർ പാഴുർ, ഹൈദർ പാണ്ടിക്കാട്, സൈദലവി പുതുപ്പള്ളി,കരീം ഹാജി പനങ്ങാട്ടൂർ, പി ടി മുഹമ്മദ്‌ അഫ്ളൽ, ഹംസ ഹാജി പരപ്പനങ്ങാടി, പി എസ് കെ ദാരിമി എടയൂര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.