അങ്കമാലി:ഒറ്റ കൈ കൊണ്ട് പൊതു ഗതാഗത സംവിധാനം കൈകാര്യം ചെയ്യുന്ന ഈ മിടുക്കൻ, MC റോഡിലെ ഏറ്റവും തിരക്ക് കുറവുള്ള അങ്കമാലി – കാലടി റൂട്ടിൽ ഓടുന്ന ഒരു പ്രൈവറ്റ് ബസ്സ് ഡ്രൈവർ ആണ്.No എൻട്രി ബോർഡ്‌ വച്ചിരിക്കുന്ന വഴിയിലൂടെ ഓടുക,പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുക,കളിയാക്കുക, stop നോക്കാതെ അവർക്ക് തോന്നുന്ന സ്ഥലത്ത് ആളെ ഇറക്കി വിടുക. പ്രതികരിക്കുന്നവരെ സ്റ്റോപ്പിൽ നിന്നു പോലും ബസിൽ കയറ്റാതെ ഇരിക്കുക,ബസിൽ വച്ച് അപമാനിക്കുക, നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുക, സീബ്ര ക്രോസ്സിങ്ങിന്റെ മുകളിൽ വാഹനം നിർത്തുക,മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരെ തെറി വിളിക്കുന്നത്‌ കേൾക്കേണ്ടി വരുന്നത്, ആ വാഹനത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആണ്…ഇതൊക്കെ അങ്കമാലി – കാലടി പ്രൈവറ്റ് ബസുകളിലെ നിത്യ സംഭവങ്ങളാണ്…119 ഓളം ബസുകൾ സർവീസ് നടത്തുന്നത്തിൽ 90 % ഇങ്ങനെയാണ്…
ഈ പ്രൈവറ്റ് ബസ്സ് ഗുണ്ടായിസം അവസാനിപ്പിക്കുവാൻ അധികാരികളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നടപടി ഉണ്ടാകുമോ???
ഒന്നിലധികം ബസുകൾ ഉള്ളവരിലാണ് ഈ അസുഖങ്ങൾ കൂടുതലായി കണ്ടു വരുന്നത്.

Leave a Reply

Your email address will not be published.