പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒഎംഎ സലാം സമർപ്പിച്ച പരോ പരോൾ അപേക്ഷയിൽ എൻഐഎയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. അപകടത്തിൽ മരിച്ച മകളുടെ ഒന്നാം ചരമവാർഷികവേളയിലാണ് ഒഎംഎ സലാം പരോൾ തേടി കോടതിയെ സമീപിച്ചത്. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായി 2022ലാണ് എൻഐഎ ഒഎംഎ സലാമിനെ അറസ്റ്റ് ചെയ്‌തിരുന്നത്. ഒഎംഎ സലാമിന്റെ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന മകൾ സട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്കാരച്ചടങ്ങിനായി സലാമിന് മുമ്പ് ഏതാനും ദിവസത്തെ പരോൾ ലഭിച്ചിരുന്നു.

ഒരുദിവസവും ആറുമണിക്കൂറും മാത്രം പോലീസ് സുരക്ഷയിൽ പരോളിൽ വിടാമെന്നായിരുന്നു നേരത്തേ വിചാരണ കോടതി സലാമിനെ അറിയിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മകളുടെ ഖബറിടം സന്ദർശിക്കുന്നതടക്കമുള്ള ചടങ്ങുകളിൽ സംബന്ധിക്കാനാണ് കസ്റ്റഡി പരോളിന് അപേക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.