നിറമാരുതുർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി നിറമരുതൂർ പഞ്ചായത്തിലെ ആരോഹ ഫിഷറീസ് 2022-23 പിന്നാമ്പുറങ്ങളിലെ വരാൽ വിത്തുൽപാതന യൂണിറ്റിന്റെ ഉടമസ്ഥനായ ശ്രീ നിസാമുദ്ദീന്റെ മത്സ്യകൃഷിയിടത്തിൽ വിത്തുൽപ്പാതനം നടത്തി വളർത്തിയ വരാൽ,ആറ്റുകൊഞ്ച്,നാടൻ കല്ലുമ്മക്കായ തീലോപിയ,നട്ടർ,അനാബസ്,കാരി,പൊരിക്ക് എന്നി മത്സ്യങ്ങളുടെ വിളവെടുപ്പ് 21/4/25 ന്ന് ബഹു:നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ കാവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു:പ്രസിഡന്റ് ഇസ്മയിൽ പുതുശ്ശേരി ഉൽഘാടന കർമ്മം നിർവഹിച്ചു.

വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഇഖ്ബാൽ നിറമരുതൂർ പഞ്ചായത്തിലെ അക്വാകൾച്ചർ പ്രൊമോട്ടർ സഹീറ യൂ പി,കർഷകനായ നിസാമുദ്ദീൻ എം,ശ്രി ബീരാൻകുട്ടി കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ.മറ്റു പൗര പ്രമുഖർ,കർഷകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.