
കീഴുപറമ്പ്:കീഴുപറമ്പ് പ്രിയദർശിനിയുടെ നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കീഴുപറമ്പ് കെഎം മുനീർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു ഉദ്ഘാടനംചെയ്തു.ക്ലബ് പ്രസിഡന്റ് അലി കാരങ്ങാട്, എം ഇ റഹ്മത്ത്, മാട്ട മജീദ്, എം കെ ഫാസിൽ തുടങ്ങിയവർ കളിക്കാരുമായി പരിജയപ്പെട്ടു. ഉദ്ഘാടന മത്സരത്തിൽ അരുണോദയം കുനിയിൽ ജേതാക്കളായി. ഇന്ന് ടൗൺ ടീം വി കെ പടിയും കളേഴ്സ് പഴംപറമ്പും തമ്മിൽ മത്സരിക്കുന്നു.
Leave a Reply