പൊന്നാനി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയിൽ വെള്ളിയാഴ്ച ബഹുജനറാലിയും പ്രതിഷേധ സംഗമവും അരങ്ങേറും. പൊന്നാനിയിലെ മത സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ “സമന്വയം” പൊന്നാനിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും.
വൈകീട്ട് നാലിന് പൊന്നാനി ഫിഷിങ് ഹാർബറിൽ നിന്നാരംഭിക്കുന്ന റാലി മൂന്ന് കിലോമീറ്റർ താണ്ടി കുണ്ടുകടവ് ജംഗ്ഷനിൽ സമാപിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്, വൈകീ ട്ട് 6:30ന് കുണ്ടുകടവ് ജങ്ഷനിലാണ് പ്രതിഷേധ സംഗമം.
പൊന്നാനി നിയമസഭാംഗം പി നന്ദകുമാർ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ജില്ല ചെയർമാൻ പി ടി അജയ്മോഹൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, സി പി എം ജില്ല സെക്ര ട്ടറിയേറ്റ് അംഗം പി കെ ഖലീമുദ്ദീൻ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത് കൊളാടി, പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ, മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹിമാൻ ഫാറൂഖി, സി വി അബൂ സാലിഹ്, ഓ ഓ ഷംസു, മുഹമ്മദ് പൊന്നാനി, ജാഫർ അലി ദാരിമി, സി എം അഷ്റഫ് മൗലവി, പി ശാഹുൽഹമീദ്, സി വി അബ്ദുല്ല കുട്ടി, വി എം ബഷീർ, പി അബ്ദുസ്സലാം, കെ വി നദീർ, പി വി അബ്ദുല്ലത്തീഫ്, കെ പി മൂസ, കെ കെ മുഹമ്മദ് ഇഖ്ബാൽ, അഷ്റഫ് ജാവ, കമാൽ മാസ്റ്റർ, സക്കീർ പി.പി തുടങ്ങിയവർ പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ സമന്വയം ചെയർമാൻ കെ എം മുഹമ്മദ് ഖാസിം കോയ, അബ്ദുറഹിമാൻ ഫാറൂഖി, സി വി അബ്ദുല്ലകുട്ടി, എം പി നിസാർ എന്നിവർ സംബന്ധിച്ചു.
Leave a Reply