തൃശൂർ : “കേരളംപ്രത്യക്ഷ ത്തിനുമപ്പുറം “
ശില്പശാല പീച്ചിയിൽ ഡോ.കെ.എം. അനിൽ ഉൽഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയുടെ ഉൽഘാടനച്ചടങ്ങിൽ അശോകൻ ചരുവിൽ അദ്ധ്യക്ഷതവഹിച്ചു. ഡോ.സി. രാവുണ്ണി, അഡ്വ.വി.ഡി. പ്രേം പ്രസാദ്, ഡോ.എം.എൻ. വിനയകുമാർ, കെ.എസ്. സുനിൽകുമാർ, വി.മുരളി, ഡോ.ആർ. ശ്രീലതാ വർമ്മ, ഡോ.പി.വി.പ്രഭാകരൻ, ധനഞ്ജയൻ മച്ചിങ്ങൽ, ഡോ.കെ.ജി.വിശ്വനാഥൻ, ഡോ.ഡി. ഷീല, അനൂപ് കരിപ്പാൽ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് ‘ബദലുകളുടെ വ്യാകരണം’ എന്ന വിഷയം ടി.എ. ഇക്ബാൽ അവതരിപ്പിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ, സുജാത ജനനേത്രി എന്നിവർ പങ്കെടുത്തു. ‘നവോത്ഥാനാനന്തര കാലത്തെ ജാതി മത ബോധങ്ങൾ’ എന്ന വിഷയം ഡോ. ജോൺ ജോഫി സി. ഫ്. അവതരിപ്പിച്ചു. നാരായണൻ കോലഴി, ജലീൽ ടി. കുന്നത്ത് എന്നിവർ പങ്കെടുത്തു. അഡ്വ. വി.ഡി. പ്രേം പ്രസാദ് നയരേഖ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയമുണ്ടായി. ശില്പശാലയിൽ ഇന്ന് ഡോ.എം.എ. സിദ്ദിഖ്, ഡോ.ഡി. ഷീല, കെ രമ, കെ.പി.സെലീന, ഡോ.എം.എൻ. വിനയകുമാർ എന്നിവർ ബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.സി. രാവുണ്ണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.വി. അബ്ദുൾ ഖാദർ സമാപന സമാപന പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published.