സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ പ്രശസ്ത ഗായകൻ ഫിറോസ് ബാബുവിനെ സംസ്കാര പരുവഴിയമ്പലത്തിന്റെ നേതൃത്വത്തിൽ തിരൂർ പൗരാവലി ആദരിക്കുകയാണ് .ഏപ്രിൽ 19, 20 തീയതികളിൽ തിരൂർ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി രണ്ടു ദിവസം നീണ്ടു നിൽക്കും.സംസ്കാര ഫിറോസിയം” ഈണത്തിനൻപത് “എന്ന പ്രോഗ്രാമിന്റെ ഒന്നാം ദിവസമായ
ഏപ്രിൽ 19 ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് ഡോ:എം.പി അബ്ദുൽ സമദ് സമദാനി എംപി പ്രോഗ്രാം ഉദ്ഘാടനം ചെയ്യും .ഉദ്ഘാടനം ചടങ്ങിൽ റഫീഖ് അഹമ്മദ് ,എൻ ഷംസുദ്ദീൻ, എസ് ഗിരീഷ് , പി. അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കും.ചടങ്ങിൽ വച്ച് ഫിറോസ് ബാബുവിന്റെ ഓർമ്മാനുഭവങ്ങൾ അടങ്ങുന്ന “ഗാനലോക വീഥികളിൽ “എന്നആത്മകഥാപരമായ പുസ്തകം ഡോ :എം പി അബ്ദുൽ സമദ് സമദാനി എം പി എൻ ഷംസുദ്ദീൻ എംഎൽഎക്ക് നൽകി പ്രകാശനം നിർവഹിക്കും.
11 30ന് ഫിറോസ് ബാബു ആലപിച്ച ഗാനങ്ങളുടെ മത്സരം നടക്കും .ഏകദേശം 15 ഗാനങ്ങളുടെ മത്സരമാണ് നടക്കുക.ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനം നൽകും.
ഉച്ചയ്ക്കുശേഷം 2 മണിക്ക് സൗഹൃദ സംഗമം – ഫിറോസ് ബാബുവും സഹപാഠികളും എന്ന സെക്ഷനിൽ ഫിറോസ് ബാപ്പു പഠിച്ച കോട്ട് എ എം യു പി സ്കൂൾ ‘,ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ ,പിഎസ്എംഒ കോളേജ് തിരൂരങ്ങാടി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ സെഷനിൽ കൂടിച്ചേരും. ഫിറോസ് ബാബുവിന്റെ സഹപാഠിയായ കെ ടി ജലീൽ എംഎൽഎ ഈ സെഷൻ ഉദ്ഘാടനം ചെയ്യും .
3 30ന് മാപ്പിളപ്പാട്ടിലെ സംഗീതവും സാഹിത്യവും -എന്ന സെമിനാർ ആരംഭിക്കും .കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും . മാപ്പിളപ്പാട്ട് നിരൂപകനായ ഫൈസൽ എളേറ്റിൽ ,ചലച്ചിത്ര നിരൂപകനായ രവി മേനോൻ മോയിൻകുട്ടി വൈദ്യർ അക്കാദമി സെക്രട്ടറി ബഷീ ചുങ്കത്തറ,ഫിറോസ് ബാബു എന്നിവർ
പ്രഭാഷണം നടത്തും.
വൈകുന്നേരം 5 മണിക്ക് തിരൂരിലെ സാംസ്കാരിക നായകൻ സേൽട്ടി തിരൂരും ഫിറോസ് ബാബുവും ക്ലബ്ബ് ഓർമ്മകളിലൂടെ എന്ന പ്രോഗ്രാം അവതപ്പിക്കും .തിരൂരിലെ മ്യൂസിക് ക്ലബ്ബുകളുടെയും കലാകാരന്മാരുടെയും കൂടിച്ചേരലാണ് നാട്ടിലെ പാട്ട് ..12 ഓളം ക്ലബ്ബുകൾ ഈ പരിപാടിയിൽ ഗാനങ്ങൾ അവതരിപ്പിക്കും .തിരൂരിലെ ക്ലബ്ബ് സംസ്കാരത്തിൻ്റെ പാരമ്പര്യക്കാരായ ഈശ്വർ തിരൂർ ,ചന്തു മാസ്റ്റർ, വേണുഗോപാൽ കൊൽക്കത്ത ,ഫരീദ് പറവണ്ണ, നരൻ ചെമ്പൈ, മുഹമ്മദ് പട്ടർ നടക്കാവ്, സുന്ദർ തിരൂർ, യൂസഫ് താനൂർ, ആബിദ ,ഫാത്തിമ, സിദ്ധിഖലി മാസ്റ്റർ എന്നീവർ പഴയകാല ക്ലബ്ബ് ഓർമ്മകൾ പങ്കിടും കിഴേടത്തിൽ ഇബ്രാഹിം ഹാജി നാട്ടിലെ പാട്ട് ഉദ്ഘാടനം ചെയ്യും.സംഗീത ആചാര്യനായ ഷാ ഉസ്താദിൻ്റെ മകനും സംഗീത സംവിധായകനുമായ നൗഷാദ് ഷാ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകും .
വൈകുന്നേരം 7 30ന് കേരളത്തിലെ പ്രശസ്തരായ മാപ്പിളപ്പാട്ട് ഗായകന്മാർ അവതരിപ്പിക്കുന്ന മെഗാ മാപ്പിളപ്പാട്ട് ഷോ അരങ്ങേറും .നിലാ പുഞ്ചിരി തൂകി എന്ന ഈ പരിപാടി അക്ബർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദേവി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്യും .20 പരം കലാകാരന്മാർ മാപ്പിളപ്പാട്ട് മെഗാ ഷോയിൽ പങ്കെടുക്കും
രണ്ടാം ദിവസത്തെ പ്രോഗ്രാം ഉച്ചക്കുശേഷം 4 മണിക്ക് ആരംഭിക്കും ഫിറോസ് ബാബുവിന്റെ ജീവിതവും സംഗീതവും ആവിഷ്കരിക്കുന്ന സ്വരസാന്ദ്രം എന്ന ഡോക്യുമെൻ്റെ പ്രദർശിപ്പിക്കും.തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ ഡോക്യുമെൻ്റെ ഉദ്ഘാടനം ചെയ്യും.ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി എ ബാവ ആമുഖഭാഷണം നിർവഹിക്കും.തുടർന്ന് 5 മണിക്ക് ഫിറോസ് ബാബു സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച പഴയകാല ബേബീസ് ഓർക്കസ്ട്രയുടെ പുനരവതരണം നടക്കും .
6 മണിക്ക് “രാവിൻ നിലാവിൻ ” എന്ന ഗസൽ പ്രോഗ്രാം അരങ്ങേറും ഫിറോസ് ബാബുവിന് പ്രിയപ്പെട്ട ഗസലുകൾ എന്ന സംഗീത പരിപാടിയിൽ ഗസൽ ഗായകന്മാരായ ഷബീർ അലി , റാസ റസാഖ് ,സരിതാ റഹ്മാൻ ,സബ്ക്ക ഷാഫി എന്നിവർ ഗസൽ അവതരിപ്പിക്കും.തിരൂർ നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട് സംഗീത പരിപാടി ഉദ്ഘാടനം ചെയ്യും..അലി ജപ്പാൻ സ്ക്വയർ വിശിഷ്ടാതിഥി ആയിരിക്കും .
6 30 മുതൽ സാംസ്കാരിക സമ്മേളനം ആരംഭിക്കും .ടൂറിസം,പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് സാംസ്കാരിക സമ്മേള ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഫിറോസ് ബാബുവിനെ ആദരിക്കും .എംഎൽഎമാരായ കുറുക്കോളി മൊയ്തീൻ പി നന്ദകുമാർ ദിലീമ.എന്നിവർ ചടങ്ങിൽ പങ്കെടുക്കും അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ മുഹമ്മദ് കുട്ടി ,സംഗീത അധ്യാപിക സരസ്വതി ടീച്ചർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും .ചടങ്ങിൽ വച്ച് ഫിറോസ് ബാബു രചനയിൽ സംഗീതവും നിർവഹിച്ച മ്യൂസിക്കൽ ആൽബത്തിന്റെ റിലീസ് നടക്കുന്നതായിരിക്കും..
വൈകുന്നേരം 7 30ന് കേരളത്തിലെ സെലിബ്രിറ്റി സിംഗേഴ്സ് ഒന്നിക്കുന്ന ഗാനവിരുന്ന് ഉണ്ടായിരിക്കും സ്വരങ്ങളെ പാടൂ എന്ന സംഗീത പരിപാടിയിൽ 33 ൽ പരം കലാകാരന്മാർ പങ്കെടുക്കും . 18 കലാകാരന്മാരുടെ ഓർക്കസ്ട്ര ടീം പങ്കെടുക്കുന്നതാണ് .എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമായിരിക്കും .
Leave a Reply