
തൃശ്ശൂർ : ഇന്ത്യ അനേകം ഭാഷകളും അനേകം പ്രദേശങ്ങളും ഉള്ള വൈവിധ്യപൂർണ്ണമായ രാജ്യമാണ്. ഈ രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു.
സാംസ്കാരിക മേഖലയിലേക്കുള്ള ഭരണകൂട കടന്നുകയറ്റത്തിനെതിരെ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയെന്ന പേരിൽ നിഷേധാത്മക ദേശീയത സൃഷ്ടിക്കുകയാണവർ. റിപ്പബ്ലിക് എന്ന് പറയാൻ കഴിയാത്ത വിധം രാജ്യത്തിന്റെ നില മാറിയിരിക്കുന്നു.എംബുരാൻ സിനിമ പോലെ തങ്ങൾക്ക് സഹിക്കാൻ കഴിയാത്ത എല്ലാ കലാരൂപങ്ങളെയും അവർ ഇല്ലായ്മ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. വി ഡി പ്രേം പ്രസാദ് അധ്യക്ഷത വഹിച്ചു.
വി കെ ശ്രീരാമൻ.. ഡോ. എം വി നാരായണൻ. പി ടി കുഞ്ഞു മുഹമ്മദ്. അശോകൻചരുവിൽ. കെ വി അബ്ദുൽ ഖാദർ. ഡോ.
സി രാവുണ്ണി. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. പി ജി പ്രേമലാൽ. വിശ്വഭദ്രാനന്ദ ശക്തിബോധി. ശ്രീലതാവർമ്മ. രേണു രാമനാഥ്. ആർ എൽ ശ്രീലാൽ. ജിഷ്ണു സത്യൻ. ഹാരിഫാബി. വി മുരളി. ഡി ഷീല. നാരായണൻ കോലാഴി. ഡോ. എം എൻ വിനയകുമാർ. ഡോ. കെ ജി വിശ്വനാഥൻ. തുടങ്ങിയവർ കൂട്ടായ്മയിൽ പങ്കെടുത്തു. തുടർന്ന് നടന്ന അക്കാദമി പരിസരത്ത് നടന്ന ആവിഷ്കാര സ്വാതന്ത്ര്യം മുൻനിർത്തിയുള്ള പ്രതിരോധ സംഗമത്തിൽ പന്തവും മെഴുകുതിരിയുമായി നിരവധിപേർ അണിനിരന്നു. തുടർ പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല സമിതി രൂപീകരിച്ചു. വി കെ ശ്രീരാമൻ. പി ടി കുഞ്ഞു മുഹമ്മദ്. അശോകൻ ചരുവിൽ. കെ വി അബ്ദുൽ ഖാദർ. ഹാരിഫാബി. തുടങ്ങിയവർ രക്ഷാധികാരികളായുള്ള സമിതിയുടെ ചെയർമാൻ കെ സച്ചിദാനന്ദനും. സെക്രട്ടറി എം എൻ വിനയകുമാറുമാണ്.



Leave a Reply