
കോട്ടക്കൽ :കോട്ടക്കൽ ഏപ്രിൽ 22ന് കോട്ടക്കൽ സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് ന്റെ ഭാഗമായി ഉള്ള നേതാക്കളുടെ ജില്ലയിലെ മുഴുവൻ മദ്റസകളിലും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി കോട്ടക്കൽ സോണിൽ നടത്തിയ പര്യടനം തെന്നല റീജിയനിലെ വെസ്റ്റ് ബസാറിൽ എസ് ജെ എം സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി ഉത്ഘാടനം നിർവഹിച്ഛ് ഇന്ത്യനൂർ റീജിയനലിലെ കഞ്ഞീരപ്പള്ളി മഖാമിൽ സിയാറത്തോടെ സമാപിച്ചു.
എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജമലു ല്ലൈലി, സോൺ ഭാരവാഹികളായ മുഹമ്മദ് അഷ്‌റഫ് തങ്ങൾ, ഹംസ മാസ്റ്റർ കടമ്പോട്ട്,ബാവ ആട്ടീരി, എൻ എം അബ്ദുള്ള മുസ്‌ലിയാർ,കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്, ഉമ്മർ മുസ്‌ലിയാർ എടരിക്കോട്, ഇസ്ഹാഖ് നിസാമി, അബ്ദുള്ള അഹ്സനി കുരുണിയൻ പറമ്പ്, അലവി കുട്ടി മുസ്‌ലിയാർ കഴുങ്ങിൽ പടി,കുഞ്ഞോൻ ഹാജി കുറുക,ഉമ്മർ ഹാജി എലാപറമ്പ്,റഊഫ് മാസ്റ്റർ ക്ലാരി, കുഞ്ഞി പോക്കർ ആടാട്ടിൽ,കുഞ്ഞാലൻ ഹാജി പണിക്കർ കുണ്ട്, ഹനീഫ കോൽക്കളം,മുത്തു പെരുമണ്ണ, ശംസുദ്ധീൻ കുണ്ടുകുളം,അലി പുളിക്കൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
തെന്നല,എടരിക്കോട് , കുറ്റിപ്പാല,കുറുകത്താണി, കോട്ടക്കൽ, ഒതുക്കുങ്ങൽ ഇന്ത്യനൂർ റീജിയണലുകളിലെ 65 മദ്റസകളിൽ പര്യടനം നടത്തി.

Leave a Reply