
മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ചേന്നര പെരുന്തിരുത്തിയിൽ തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിരുന്നു.എം ജി എം തിരൂർ മണ്ഡലം പ്രസിഡൻ്റ് ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. ഫർസാന ക്യാമ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സാജിദ് റഹ്മാൻ പൊക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.
നാല് ദിവസങ്ങളിലായ നടക്കുന്ന ക്യാമ്പിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രമുഖർ അംഗങ്ങളുമായി സംവദിക്കും. ഉദ്ഘാടന ചടങ്ങിൽ ഇഖ്ബാൽ വെട്ടം,അബ്ദുറഹ്മാൻ മുണ്ടേക്കാട്ട് , ഡോ:റജൂൽ ഷാനിസ്, ഹമീദ് ചേന്നര , സൈനബ കുറ്റൂർ,
വി.പി.ആയിഷ ,മിൻഹ തൊട്ടി വളപ്പിൽ, ആരിഫ മൂഴിക്കൽ,
ഹൈറുന്നീസ പറവണ്ണ, സി.പി. ജാനിഷ്, പി. ജുമാന ,സഫിയ ആയപ്പള്ളി എന്നിവർ സംസാരിച്ചു.
Leave a Reply