
കോട്ടക്കൽ: ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ജനകീയകാവൽ” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ടുള്ള പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ കുമാർ നിർവഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം പി.എം സുരേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം വിനോദ് പദ്ധതി വിശദീകരണം നടത്തി.ക്ലിനിക്കൽ സൈക്കോളജിസ്റ്റും സിനി ആർട്ടിസ്റ്റും ആയ ആർദ്ര മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പി.എം ആശിഷ് , എക്സിക്യൂട്ടിവ് അംഗം എം. ഡി .മഹേഷ്, ജില്ല പ്രസിഡന്റ് വി.കെ ശ്രീകാന്ത്,ട്രഷറർ മുഹമ്മദ് റാഫി തൊണ്ടിക്കൽ,ഷീജ മോഹൻദാസ്, ജി. സുരേഷ് കുമാർ, എം.പി ഹരിദാസൻ ഷഫീക്ക് ചെമ്പൻ എന്നിവർ സംസാരിച്ചു.
Leave a Reply