
മലപ്പുറം: കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ
തീവ്ര പരിചരണ
വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മലയാളത്തിൻ്റെ അക്ഷരപുത്രി
പത്മശ്രി കെ വി റാബിയയുടെ
ചികിത്സയുമായി
ബന്ധപ്പെട്ട കാര്യങ്ങളിൽ
സർക്കാർ ആവശ്യമായത്
ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ ,സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ :ആർ ബിന്ദു പറഞ്ഞു.
ആശുപത്രിയിൽ
കെ വി റാബിയയെ സന്ദർശിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.
ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു
കുടുംബാംഗങ്ങളുമായും ചികിത്സിക്കുന്ന ഡോക്ടർമാരുമായും
മന്ത്രി റാബിയയുടെ രോഗ വിവരങ്ങൾ
അന്വേഷിച്ചു.
മന്ത്രികൊപ്പം
റാബിയ കെയർ ഫൗണ്ടേഷൻ സെക്രട്ടറി മുജീബ് താനാളൂർ ആശുപത്രി സിഇഒ സുഹാസ് പോളോ ,
നഴ്സിംഗ് സൂപ്പർവൈസർ
നിഷ പയസ്,
പബ്ലിക്ക് റിലേഷൻസ് മാനേജർ
യു കെ മുഷ്താഖ്
മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റൻ്റ് കൃഷ്ണപ്രസാദ് എന്നിവർ അനുഗമിച്ചു.

Leave a Reply