
മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം , ഐ
ജി എം തിരൂർ മണ്ഡലം സമിതി സംഘടിപ്പിക്കുന്ന മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് ഏപ്രിൽ 12 മുതൽ 15 വരെ ചേന്നര പെരുന്തിരുത്തിയിൽ നടക്കും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിക്കും.വ്യത്യസ്ത വിഷയങ്ങളിൽ വിവിധ സെഷനുകളിലായി,സാജിദ് റഹ്മാൻ പൊക്കുന്ന്,നുബില അബ്ബാസ്, നബീൽ പാലത്ത്, റുഫൈഹ തിരൂരങ്ങാടി, സി.ടി ആയിഷ , സി പി അബ്ദുസമദ്, ജലീൽ മദനി വയനാട്, ഡോ: സയാന സലാം, സഹീർ ഫാറൂഖി തുടങ്ങിയവർ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും.
Leave a Reply