
തിരൂർ :
നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡെൻറ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) മെയ് 10 ശനിയാഴ്ച നടക്കുന്ന 14-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം നെറ്റ്‌വ രക്ഷാധികാരി കെകെ അബ്ദുൽ റസാക്ക് ഹാജിയുടെ അധ്യക്ഷതയിൽ കേരളാ സ്റ്റേറ്റ് പോലീസ് കംപ്ലയിൻ്റ് അതോറിട്ടി ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ നിർവ്വഹിച്ചു.
ഇന്ന് നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ റെസിഡന്റ്‌സ് അസോസിയേഷനുകൾക്ക് കഴിയുമെന്നും, കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് നമ്മുടെ ഇപ്പോഴത്തെ ഫാസ്റ്റ്ഫൂഡ് ഭക്ഷണ രീതികൾ ഒരു വലിയ കാരണമാകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, കോർവ സംസ്ഥാന വനിതാ പ്രസിഡന്റ് സതിദേവി കുളങ്ങര, വാർഡ് കൗൺസിലർ അഡ്വ : ജീന ഭാസ്കർ, വി.പി ഗോപാലൻ, കെ.കെ അബ്ദുൽ റഷീദ്, എം. മമ്മിക്കുട്ടി, കെ. കരുണകുമാർ, കെ.എം അഷ്റഫ് മാസ്റ്റർ, വി.ഷമീർ ബാബു, ഇ.വി കുത്തുബുദ്ധീൻ, വെങ്ങാട്ട് ഹാജറ, ഷീജാരവീന്ദ്രൻ, സീനത്ത് റസാക്ക്, കോട്ടേരി സാഹിറ, കെ. നിഷ. മുഹമ്മത് ഇഹലാൽ, എന്നിവർ സംസാരിച്ചു.
Leave a Reply