
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ പുതിയ ബ്ലോക്കിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റു ഓഫീസ് അംഗങ്ങൾക്കും വേണ്ടി ശുദ്ധജല സംവിധാനം തിരൂർ എംഇഎസ് യൂണിറ്റ് ഒരുക്കി കൊടുത്തു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഖാദർ കൈനിക്കരയുടെ അധ്യക്ഷതയിൽ എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി ഹാജി കൈനിക്കര പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ എൽ സുഷമ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി കെകെ അബ്ദുൽ റസാഖ് ഹാജി, പിഎ റഷീദ്, നജ്മുദ്ധീൻ കല്ലിങ്കൽ, സലീം കൈനിക്കര, കെ കുഞ്ഞുട്ടി ഹാജി, നിഷറാണി സിറാജ്, വിഇഎ ഷാനവാസ്, ജയഘോഷ്, ഡോ ആർ വിദ്യ എന്നിവർ ആശംസകൾ നേർന്നു.
Leave a Reply